സർക്കാരിൻറെ ധൂർത്ത് തുടരുന്നു. സെക്രട്ടറിയേറ്റിൽ കോൺഫറൻസ് ഹാൾ മോടിപിടിപ്പിക്കാൻ തേക്ക് കസേര വാങ്ങിക്കാനായി രണ്ടര ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. മന്ത്രിമാരുടെ ക്യാബിൻ മോടിപിടിപ്പിക്കാൻ നാലര ലക്ഷം രൂപയോളമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ചായയും പഴംപൊരിയും വാങ്ങിയ കണക്കിൽ സെക്രട്ടറിയേറ്റിലെ കോഫിഹൗസിൽ മൂന്നു ലക്ഷത്തോളം രൂപയാണ് സർക്കാർ അടച്ചത്